കോൺഗ്രസിന്റെ 141-ാം സ്ഥാപകദിനം: റിയാദ് ഒ.ഐ.സി.സി നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷം; ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ

റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി റിയാദ് ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്)യുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും പ്രതിജ്ഞാ വാചകം ചൊല്ലിയും ആഘോഷ പരിപാടി സംഘടിപ്പിച്ചു. ബത്ഹ സബർമതിയിൽ നടന്ന പരിപാടിയിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്ഥാപകദിന പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. നാഷണൽ ജനറൽ സെക്രട്ടറി മാള മുഹിയദ്ധീൻ ഹാജി കേക്ക് മുറിച്ച് ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141-ാം സ്ഥാപകദിനത്തിൽ, ഭാരതത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കുമെന്ന് പ്രവർത്തകരും നേതാക്കളും പ്രതിജ്ഞയെടുത്തു. ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് ദുർബലരുടെയും പീഡിതരുടെയും അവകാശങ്ങൾക്കായി പോരാടുമെന്നും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുമെന്നും പ്രതിജ്ഞയിൽ ഊന്നിപ്പറഞ്ഞു. സത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടർന്ന് കോൺഗ്രസിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഈ ദിനത്തിൽ നേതാക്കൾ ആവർത്തിച്ചു.

തുടർന്ന് ആശംസകൾ അർപ്പിച്ച് സവാദ് അയത്തിൽ, സൈഫുന്നീസ സിദ്ധീഖ്, സജീർ പൂന്തുറ, ജോൺസൺ മാർക്കോസ്, സിദ്ധീഖ് കല്ലുപറമ്പൻ, മാത്യു ജോസഫ്, ഷാജി മടത്തിൽ, നാസർ വലപ്പാട്, രാജു തൃശൂർ, അലി ആസാദ് വേങ്ങര, അൻസാർ വാഴക്കാട്, മുത്തു വയനാട്, അൻസാർ വർക്കല, സ്മിത മുഹിയദ്ധീൻ എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിഷാദ് ആലംങ്കോട് സ്വാഗതം ആശംസിച്ചപ്പോൾ സന്തോഷ് വിളയിൽ നന്ദി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിനിടയിൽ കോൺഗ്രസിന്റെ ആശയങ്ങളും മൂല്യങ്ങളും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് പരിപാടിയിൽ നേതാക്കൾ വ്യക്തമാക്കി.

spot_img

Related Articles

Latest news