ജുബൈൽ: നൂറ്റി അറുപത്തിയേഴ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (ഡബ്ല്യു.എം.എഫ്) സൗദിയിലെ അഞ്ചാമത്തെ കൗൺസിലായി ജുബൈലിൽ കമ്മറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ജുബൈലിലെ ലെറ്റ്സ് ഈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് ചേർന്ന യോഗത്തിൽ മുപ്പതോളം ആളുകൾ പങ്കെടുത്തു. മീറ്റിംഗിൽ വെച്ച് കൗൺസിൽ അഡ്ഹോക് കമ്മറ്റിയെ തിരഞ്ഞെടുത്തു.
ശ്രീമതി ടീനയുടെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് റീജിയണൽ പ്രസിഡൻ്റ് വർഗീസ് പെരുമ്പാവൂർ വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തനങ്ങളെ കുറിച്ച് സദസിന് പരിചയപെടുത്തി സംസാരിച്ചു. ദമാം പ്രസിഡൻ്റ് നവാസ് ചൂനാടൻ ദീപം കൊളുത്തി ജുബൈൽ കൗൺസിൽ രൂപീകരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗദി നാഷണൽ പ്രസിഡൻ്റ് ഷബീർ ആക്കോട് മെമ്പർഷിപ്പ് ഫോം വിതരണം നിർവ്വഹിച്ചു.
അഡ്ഹോക് കമ്മറ്റി പ്രസിഡൻ്റായി സോണിയ ഹാരിസൺ മോറിസിസിനേയും ജനറൽ സെക്രട്ടറിയായി അനിൽ മാളൂരിനേയും ട്രഷറർ ആയി വിവേകിനേയും വൈസ് പ്രസിഡൻ്റായി പ്രശാന്ത് എന്നിവരേയും തിരഞ്ഞെടുത്തു.
ദമാം സെക്രട്ടറി ജയരാജ് കൊയിലാണ്ടി, വൈസ് പ്രസിഡൻ്റ് ചന്ദൻ ഷേണായി, ശിഹാബ് മങ്ങാടൻ, വിവേക് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഹാരിസൺ മോറിസ്, മറിയം ആൻ്റണി, ടീന അലക്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അനിൽ ജി. നായർ സ്വാഗതവും സോണിയ ഹാരിസൺ നന്ദിയും പറഞ്ഞു.

