മലപ്പുറത്ത് കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു

മലപ്പുറം കൂട്ടിലങ്ങാടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപെട്ട് അമ്മയും മകനും മരിച്ചു. തിരുവനന്തപുരം സ്വദേശി സിബിന (32)മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഒഴുക്കിൽപെടുകയായിരുന്നു. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. രക്ഷപ്പെട്ട ആളുകളുടെ ആരോ​ഗ്യനില തൃപ്തികരമാണ്. സിബിനയെയും മകനെയും ഉടൻ മഞ്ചേരി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരിച്ചവരുടെ മൃതദേഹം ഉള്ളത് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

spot_img

Related Articles

Latest news