കാരശ്ശേരി: പ്രഭാത വ്യാഴാമ കൂട്ടായ്മയായ മെക്ക് 7 കാരശ്ശേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ, പുതുവത്സര ദിനാഘോഷവും, ആദരവും നടത്തി.
മുക്കം മേഖല കോ ഓർഡിനേറ്റർ ശരീഫുദ്ധീൻ മാസ്റ്ററെ പി.കെ.സി. മുഹമ്മദ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പർ കെ.സി. മുബഷിറിനെ നടുക്കണ്ടി അബൂബക്കർ എന്നിവർ പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ എൻ. മുഹമ്മദ് മാനു അധ്യക്ഷത വഹിച്ചു. റഹൂഫ് ഒറൂവിങ്ങൽ, എൻ.ബഷീർ മാസ്റ്റർ, കോയക്കുട്ടി എടാരം, കെ.പി.ആർ.സലീം, അസ്ബാബു, വി.പി. അബ്ദുറഹിമാൻ, കെ. പി.മുഹമ്മദലി, റഷീദ് ചോണാട്, മുജീബ് കക്കാട്, കെ. സി. മുജീബ് റഹ്മാൻ, മജീദ് കിഴക്കുപുറത്ത്, പി.അബ്ദുൽ നാസർ, വി.പി.അബ്ദുൽ മജീദ്, അബ്ദുൽ മുനീർ, സി. എം.ആലി തുടങ്ങിയവർ സംസാരിച്ചു.
ആദരവിന് ശരീഫുദ്ധീൻ മാസ്റ്ററും, വാർഡ് മെമ്പർ കെ.സി മുബഷിറും നന്ദി പറഞ്ഞു.

