കേളി പന്ത്രണ്ടാമത് സമ്മേളനം; ലോഗോ ക്ഷണിച്ചു

റിയാദ് : കഴിഞ്ഞ 25 വർഷമായി റിയാദിൽ പ്രവർത്തിച്ചു വരുന്ന പുരോഗമന സാംസ്കാരിക സംഘടനായ കേളി കലാ സാംസ്കാരിക വേദിയുടെ, പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തോട് അനുബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ആകർഷകമായ ലോഗോകൾ ക്ഷണിക്കുന്നു.
ലോഗോ കേളിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തെ വ്യക്തമായി സൂചിപ്പിക്കുന്നതും, സൗദി അറേബ്യയുടെ പൈതൃകത്തെയോ റിയാദ് നഗരത്തെയോ സൂചിപ്പിക്കുന്ന ഘടകങ്ങൾ പ്രതിനിധീകരിക്കുന്നതുമായിരിക്കണം.
കൂടാതെ കേളിയുടെ ചരിത്രവും പ്രവർത്തനങ്ങളും ആശയപരമായി ഉൾക്കൊള്ളുന്ന തരത്തിലായിരിക്കണം രൂപകൽപ്പന.
ലോഗോ Vector / PSD / AI ഫോർമാറ്റിലായിരിക്കണം. ലോഗോയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ മതപരമായ അടയാളങ്ങളോ ഉൾപ്പെടുത്താൻ പാടില്ല.
മുന്‍പ് ഉപയോഗിച്ചിട്ടില്ലാത്തതും, ഒറിജിനൽ ഡിസൈനും ആയിരിക്കണം.
ലോഗോകൾ ജനുവരി 12-നകം Keliriyadh@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി കൺവീനർ
നസീർ മുള്ളൂർക്കരയുമായി ബന്ധപ്പെടാവുന്നതാണ്. +966 50 262 3622, +966 54 001 0163.

spot_img

Related Articles

Latest news