ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘വിശുദ്ധ ഖുർആൻ ആഴത്തിൽ മനസ്സിലാക്കാം’ പഠന ക്ലാസ് നാളെ

ദമ്മാം: ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാമിൻ്റെ ആഭിമുഖ്യത്തിൽ ‘വിശുദ്ധ ഖുർആൻ ആഴത്തിൽ മനസ്സിലാക്കാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ പഠന ക്ലാസിൽ പുതിയ സൂറത്തിൻ്റെ വിശദീകരണം ആരംഭിക്കുന്നു. സൂറത്തു റൂം (Surah Ar-Rum) അടിസ്ഥാനമാക്കിയുള്ള പഠന ക്ലാസാണ് പുതുതായി ആരംഭിക്കുന്നത്.
2026 ജനുവരി 11 ഞായറാഴ്ച രാത്രി 9 മണിക്ക് ദമ്മാം അമീർ കോർട്ടിന് സമീപമുള്ള ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പ്രമുഖ പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനി ക്ലാസിന് നേതൃത്വം നൽകും.
സ്ത്രീകൾക്ക് ക്ലാസിൽ പങ്കെടുക്കുന്നതിനായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0500957657 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഖുർആൻ പഠന താല്പര്യമുള്ള മുഴുവൻ ആളുകളും കൃത്യസമയത്ത് തന്നെ പരിപാടിയിൽ സംബന്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു.

spot_img

Related Articles

Latest news