കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ ഭരണസമിതി നിലവിൽവന്നു

റിയാദ്​: കൊല്ലം ജില്ലയിൽനിന്ന്​ റിയാദ് പ്രവിശ്യയിലുള്ള പ്രവാസികളുടെ കൂട്ടായ്​മയായി രൂപവത്​കരിച്ച കൊല്ലം ജില്ല കൾച്ചറൽ അസോസിയേഷൻ (കെ.സി.എ റിയാദ്​) ഔപചാരികമായി പ്രവർത്തനം ആരംഭിച്ചു.
അംഗങ്ങളുടെ സർഗാത്മകശേഷി പരിപോഷിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളിൽ പഠന ക്ലാസ്സുകളും ബോധവത്​കരണങ്ങളും സംഘടിപ്പിക്കുന്നതിനും ജില്ലയുടെ യശ്ശസ്സുയർത്തുന്നതിനായി തനത് കലാരൂപങ്ങളും, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളും അവതരിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അംഗങ്ങളുടെ ബുദ്ധിമുട്ടുകളിൽ അവരെ സഹായിക്കുന്നതിനും സൗദി അറേബ്യയുടേയും ഇന്ത്യയുടേയും സാംസ്കാരികവും, ദേശീയവുമായ എല്ലാ ആഘോഷങ്ങളിലും പങ്കാളികളാകുന്നതിനും പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനുമായാണ്​ കൂട്ടായ്​മ രൂപവത്​കരിച്ചത്​.
കഴിഞ്ഞ നവംബർ മുതൽ നിസാർ പള്ളിക്കശ്ശേരിൽ ജനറൽ കൺവീനറായ 21 അംഗ അഡ‍്-ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ​ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു​. രണ്ട് മാസം നീണ്ടുനിന്ന അംഗത്വ കാമ്പയിനൊടുവിൽ കഴിഞ്ഞ ദിവസം വിളിച്ച ​െപാതുയോഗത്തിൽ കരട് നിയമാവലി അവതരിപ്പിക്കുകയും അംഗങ്ങൾ ഐക്യഖണ്ഡേന അംഗീകരിക്കുകും ചെയ്തു. നിയമാവലിയുടെ അടിസ്ഥാനത്തിൽ സമവായത്തിലൂടെ പുതിയ ഭരണസമിതി നിലവിൽ വരുകയായിരുന്നു.
നിസാർ പള്ളിക്കശ്ശേരിൽ (പ്രസിഡൻറ്​), നസീർ അബ്​ദുൽ കരീം (ജനറൽ സെക്രട്ടറി), ഷാജു പത്തനാപുരം (ട്രഷറർ), ശിഹാബ് കൊട്ടുകാട് (ഉപദേശക സമിതി ചെയർമാൻ), ബാലുകുട്ടൻ (ഉപദേശ സമിതി വൈസ്​ ചെയർ.), അലക്സ് കൊട്ടാരക്കര, ഷംനാദ് കരുനാഗപ്പള്ളി, ജോസ് കടമ്പനാട്, നജു പുനലൂർ (ഉപദേശക സമിതി അംഗങ്ങൾ), എൻ. മണികണ്ഠൻ, നൗഷാദ് പന്മന, ഷംനാസ് കുളത്തൂപ്പുഴ, ശ്രീജ കരുനാഗപ്പള്ളി (വൈസ് പ്രസിഡൻറുമാർ), ബിനോയ് മത്തായി, അൻസാരി അലിക്കുട്ടി, സാദിഖ് കരുനാഗപ്പള്ളി, അഞ്ജു ഷാജു (ജോയിൻറ്​ സെക്രട്ടറിമാർ), ‍‍റോയ് വർഗീസ്, ജാൻസി പ്രഡിൻ (ജോയിൻറ്​ ട്രഷറർ), സിജു ബഷീർ (കോഓഡിനേറ്റർ), ഹുസൈൻ കല്ലേലിഭാഗം (ജോയിൻറ്​ കോഓഡിനേറ്റർ), ‍ജയൻ മാവിള, സജീർ സമദ്, അശോകൻ, ആതിര ഗോപൻ (കലാ-സാംസ്കാരികം കോഡിനേറ്റർമാർ), അനിൽ കരുനാഗപ്പള്ളി, മൻഹാജ്, കബീർ കൊച്ചാലുംമൂട്, ജൂലിയ ജോൺസൺ (സ്​പോർട്​സ്​, ഹെൽത്ത് കോഓഡിനേറ്റർമാർ), യോഹന്നാൻ കുണ്ടറ, അബ്​ദുൽ മജീദ്, അഞ്ജു നസീം (ജീവകാരുണ്യ കൺവീനർ), നജിം കൊച്ചുകലുങ്ക്​ (മീഡിയ കൺവീനർ), സദ്ദാം അബ്​ദുൽ വഹാബ് (ജോയിൻറ്​ ‍മീഡിയ കൺവീനർ), സജീർ ചിതറ, നസീം നസീർ (പി.ആർ. കോഓഡിനേറ്റർമാർ), അൻസാരി വടക്കുംതല (വിദ്യാഭ്യാസ കൺവീനർ), ഷാനവാസ് മുനമ്പത്ത്, നിയാസ് (ബിസിനസ്​ കൺവീനർ), ഷാജഹാൻ കോയിവിള (പരിസ്ഥിതി), അനസ് ലത്തീഫ്, അനസ് പന്മന (ട്രാൻസ്പോർട്ടേഷൻ), നസീർ ഹനീഫ (റീഹാബിലിറ്റേഷൻ), നിസാം കുന്നിക്കോട് (വെൽഫെയർ കോഓഡിനേറ്റർ), രജിത ജയചന്ദ്രൻ (സാഹിത്യം) എന്നിവരാണ്​ ഭാരവാഹികൾ. ഇത്​ കൂടാതെ 41 അംഗ നിർവാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

spot_img

Related Articles

Latest news