റിയാദ്: ഹൃസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ ഇടുക്കി പാർലിമെന്റ് അംഗവും കോൺഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസ് എം.പി.യെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
സ്വീകരണ ചടങ്ങിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷുക്കൂർ ആലുവ, സക്കീർ ദാനത്ത്, അബ്ദുല്ലാ വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട് എന്നിവർ സന്നിഹിതരായിരുന്നു.
റിയാദ് സന്ദർശനത്തിനിടെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, അതോടൊപ്പം കേരളത്തിലെ സമകാലിക രാഷ്ട്രീയ–സാമൂഹിക വിഷയങ്ങൾ എന്നിവ സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എം.പി. പ്രവാസി സമൂഹത്തോടും സംഘടനാ നേതാക്കളോടും ആശയവിനിമയം നടത്തുമെന്ന് ഒഐസിസി നേതാക്കൾ അറിയിച്ചു.

