മലബാറിന്റെ രുചിയും സംഗീതവും സാംസ്കാരിക സമ്പത്തും ഒരുമിക്കുന്ന ‘മിഠായിത്തെരു’

റിയാദ് : റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി റിയാദിലെ സാംസ്കാരിക–കലാ സംഗമമായ ‘മിഠായിത്തെരു’ (ചാപ്റ്റർ -1) ജനുവരി 16-ന് വെള്ളിയാഴ്ച സുലൈ- റിമാ ഇസ്തിറാഹയിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

മലബാറിന്റെ കലാസാംസ്കാരിക പാരമ്പര്യവും രുചിവൈവിധ്യവും ഒരുമിച്ചു അനുഭവിക്കാവുന്ന കുടുംബ സൗഹൃദ വേദിയായിരിക്കും ‘മിഠായിത്തെരു’.

പരിപാടിയുടെ ഭാഗമായി മൈലാഞ്ചി ഫെസ്റ്റ്, കുട്ടികൾക്കായി വിവിധ കലാപരിപാടികളും ഗെയിമുകളും, കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികളും, വനിതാ വിങും ഒരുക്കുന്ന മലബാറിന്റെ രുചി മഹിമ വിളിച്ചോതുന്ന ഫുഡ് സ്റ്റാളുകൾ, ഫാമിലി മീറ്റ്, പ്രശസ്ത ഗായകർ അണിനിരക്കുന്ന ഗസൽ, മുട്ടിപ്പാട്ട്, സാഹിതി കലാ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന കോൽക്കളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.

ഗസലുകളെയും മെഹ്ഫിലുകളെയും ബിരിയാണിയെയും പ്രണയിക്കുന്ന റിയാദിലെ കോഴിക്കോട് പ്രവാസികൾക്ക് ഒരുമിച്ചു കൂടാനും സൗഹൃദം പുതുക്കാനും, സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാനും അവസരം ഒരുക്കുന്ന വേദിയായിരിക്കും ‘മിഠായിത്തെരു’. സൊറ പറഞ്ഞിരിക്കാനും, സുലൈമാനിയടിക്കാനും, മന്തിയടിക്കാനും, പാട്ടുകേട്ടിരിക്കാനും, കോൽക്കളി കാണാനുമായി ഒരുക്കിയ ഈ പരിപാടിയിൽ വിവിധ മേഖലയിലുള്ള നേതാക്കൾ, ബിസിനസ് പ്രമുഖർ, കെഎംസിസി നേതാക്കൾ പങ്കെടുക്കുമെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി നേതാക്കൾ അറിയിച്ചു.

spot_img

Related Articles

Latest news