റിയാദ്.ഓ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി യുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തൃശൂർ സമ്മിറ്റ് 2026 എന്ന വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രശസ്ത സിനിമ പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫെയിമുമായ ജാസിം ജമാൽ റിയാദിൽ എത്തി. ഒഐസിസി നേതാക്കളായസുരേഷ് ശങ്കർ,
യഹിയ കൊടുങ്ങല്ലൂർ
ജയൻ കൊടുങ്ങല്ലൂർ, മുസ്തഫ കൊടുങ്ങല്ലൂർ, ഗഫൂർ എന്നിവർ ചേർന്നു അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.
നാളെ രാത്രി 7 മണിക് വലീദ് ഇസ്ഥിരഹായിൽ വെച്ചു നടക്കുന്ന സംഗീത പരിപാടിയിൽ ജാസിം ജമാലിനൊപ്പം റിയാദിലെ കലാകാൻമാരും ചേർന്നൊരുക്കുന്ന ഗാനസന്ധിയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. .

