ടി എം ഡബ്ല്യു എ റിയാദിനു പുതിയ സാരഥികൾ

റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദിന്റെ 2026 വർഷത്തിലേക്കുള്ള നിർവാഹക സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിനൊടുവിൽ നടന്ന ഇലക്ട്രോണിക് വോട്ടിങ്ങിലൂടെയാണ് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റായി അൻവർ സാദത്ത്‌ കാത്താണ്ടി, ജനറൽ സെക്രട്ടറിയായി ഷമീർ തീക്കൂക്കിൽ, ട്രഷററായി മുഹമ്മദ് നജാഫ് തീക്കൂക്കിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ ലത്തീഫ് നടുക്കണ്ടി മീത്തൽ, അഫ്താബ് അമ്പിലായിൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുൽ ഖാദർ മോച്ചേരി, മുഹമ്മദ്‌ മുസവ്വിർ എന്നിവരെ ജോയിന്റ് സെക്രെട്ടറിമാരായും തിരഞ്ഞെടുത്തു.

അഷ്‌റഫ് കോമത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച ജനറൽ ബോഡി യോഗം നിലവിലെ പ്രസിഡണ്ട്‌ തൻവീർ ഹാഷിം ഉത്ഘാടനം ചെയ്തു. ടി എം ഡബ്ല്യു എ റിയാദ് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ഡോക്യൂമെന്ററി അംഗങ്ങൾക്ക് വേണ്ടി പ്രദർശിപ്പിച്ചു. 2025 വർഷത്തിലെ വിശദമായ പ്രവർത്തന റിപ്പോർട്ട് ‌ ജനനൽ സെക്രട്ടറി ഷമീർ തീക്കൂക്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. മെമ്പർഷിപ്പ്, അപ്ലിക്കേഷൻ റിവ്യൂ, എജ്യുക്കേഷൻ, സ്പെഷ്യൽ പ്രോജെക്ട്സ്, സ്പോർട്സ്, ഇവന്റസ് എന്നീ വകുപ്പുളുടെ പ്രവർത്തനങ്ങൾ അതാതു വിഭാഗത്തിന്റെ തലവന്മാരായ ഫിറോസ്‌ ബക്കർ, മുഹമ്മദ്‌ സെറൂഖ് കരിയാടൻ, അബ്ദുൽ ലത്തീഫ് നടുക്കണ്ടി മീത്തൽ, അബ്ദുൽ ഖാദർ മോച്ചേരി, ഫുഹാദ് കണ്ണമ്പത്ത്, ഹാരിസ് പി സി എന്നിവര്‍ അവതരിപ്പിച്ചു. സാമ്പത്തിക വിവരങ്ങൾ ട്രെഷറർ മുഹമ്മദ്‌ നജാഫ് തീക്കൂക്കിൽ അവതരിപ്പിച്ചു.

പ്രവർത്തന സമിതി റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗം ശബ്ദ വോട്ടോടെ പാസ്സാക്കി. റിയാദിലെ മാഹി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്‌ ആരിഫ്‌ ആശംസാ പ്രസംഗം നടത്തി. ശേഷം നിലവിലെ നിര്‍വാഹക സമിതി പിരിച്ചുവിട്ടതായി സലിം മാഹി യോഗത്തെ അറിയിച്ചു.

ശേഷം നടന്ന പുതിയ നിർവാഹക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് വരണാധികാരിയായ ഇസ്മയിൽ കണ്ണൂർ നേതൃത്വം നൽകി. യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും ഇലക്ട്രോണിക് വോട്ടിങ്ങിലൂടെ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തി. ഇരുപതിയഞ്ചു അംഗ നിർവാഹക സമിതിയിലെ 17 പേരെ വോട്ടിങ്ങിലൂടെയും 5 പേരെ നോമിനഷനിലൂടെയും തിരഞ്ഞെടുത്തു. നിലവിലെ ഔദ്യോഗിക ഭാരവാഹികളായ പ്രസിഡണ്ട്‌, ജനറൽ സെക്രട്ടറി, ട്രെഷറർ എന്നിവരും പുതിയ കമ്മിറ്റിയുടെ ഭാഗമാകും.

വരണാധികാരി ഇസ്മയിൽ അൽ-ഖലാഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട നിർവാഹക സമിതി അംഗങ്ങള്‍ ഒന്നിച്ച് സത്യവാചകം ഏറ്റുചൊല്ലി.

മുഹമ്മദ്‌ ഷഫീഖ് പി പി നന്ദിപ്രകാശനം നടത്തി.

spot_img

Related Articles

Latest news