റിയാദ്: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മിഠായിത്തെരു (ചാപ്റ്റര്‍-1)’ റിയാദില്‍ ശ്രദ്ധേയമായി.
മൈലാഞ്ചി ഫെസ്റ്റ്, കുട്ടികള്‍ക്കായുള്ള വിവിധ കലാപരിപാടികളും ഗെയിമുകളും, കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികളും വനിതാ വിങും ഒരുക്കിയ മലബാറിന്റെ തനത് വിഭവങ്ങള്‍ അവതരിപ്പിച്ച ഫുഡ് സ്റ്റാളുകള്‍, ഫാമിലി മീറ്റ്, പ്രശസ്ത ഗായകര്‍ പങ്കെടുത്ത ഗസല്‍-മെഹ്ഫില്‍, മുട്ടിപ്പാട്ട്, സാഹിതി കലാ സാംസ്‌കാരിക വേദി അവതരിപ്പിച്ച കോല്‍ക്കളി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്.
ഗസലുകളെയും, മെഹ്ഫിലുകളെയും, ബിരിയാണിയെയും പ്രണയിക്കുന്ന റിയാദിലെ കോഴിക്കോട് പ്രവാസികള്‍ക്ക് ഒരുമിച്ചു കൂടാനും സൗഹൃദബന്ധങ്ങള്‍ പുതുക്കാനും സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കാനും ‘മിഠായിത്തെരു’ അവസരമായി.
സൊറ പറഞ്ഞിരിക്കാനും, സുലൈമാനിയടിക്കാനും, മന്തിയടിക്കാനും, പാട്ടുകള്‍ ആസ്വദിക്കാനും, കോല്‍ക്കളി കണ്ടാസ്വദിക്കാനുമുള്ള സൗകര്യങ്ങള്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക ആകര്‍ഷണമായി.
സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, വൈസ് പ്രസിഡണ്ട് വി.കെ മുഹമ്മദ്, ഉസ്മാനലി പാലത്തിങ്ങല്‍, റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, പി.സി. അലി വയനാട്, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, ശമീര്‍ പറമ്പത്ത്, മുജീബ് ഉപ്പട, സിറാജ് മേടപ്പിൽ, റിയാസ് ചിങ്ങത്ത്
റിയാദിലെ പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങളായ സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ടി.കെ, പാരഗണ്‍ റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ മുസ്ലിയാരകം, ലത്തീഫ് കാരന്തൂര്‍ (എം. ഡി. ലക്സ ഹൈപ്പർ മാർക്കറ്റ്), കുഞ്ഞഹമ്മദ് പടിയങ്ങല്‍ (എം ഡി റീജൻസി ഹോട്ടൽ), ഷാഫി (എം ഡി ഉസ്താദ് ഹോട്ടൽ), റഹീം പുതുപ്പാടി (എം ഡി മിന ഹൈപ്പർ മാർക്കറ്റ്)
കലാ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരായ മൈമൂന അബ്ബാസ്, നിഖില ഷമീര്‍, ഇബ്രാഹീം സുബ്ഹാന്‍, അബ്ബാസ് കുറ്റിക്കാട്ടൂർ, വനിതാ വിംഗ് കെ.എം.സി.സി നേതാക്കളായ റഹ്‌മത്ത് അഷ്‌റഫ്, നദീറ ഷംസു, എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ ഭംഗി കൂട്ടി.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ലത്തീഫ് മടവൂരിനും, ജില്ലാ കെ.എം.സി.സിക്ക് വേണ്ടി ഗാനം എഴുതി പുറത്തിറക്കിയ ഹുസൈന്‍ അമ്പലക്കണ്ടിക്കുമുളള ഉപഹാരം നല്‍കി.
റിയാദ് കെ..എം.സി.സി കോഴിക്കോട് ജില്ലാ സാഹിതി ടീം അവതരിപ്പിച്ച കോല്‍ക്കളിയും, റിയാദിലെ പ്രമുഖ മുട്ടിപ്പാട്ട് ടീമായ മെഹ്ഫില്‍ സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ടും ആസ്വാദകരുടെ മനം കവര്‍ന്നു.
സദസ്സിന് മുമ്പില്‍ മാനാഞ്ചിറയുടെ ചിത്രം വരച്ച് ആസാദ് ബാലുശ്ശേരി ശ്രദ്ധേയനായി.
റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സുഹൈല്‍ അമ്പലക്കണ്ടി വേദി നിയന്ത്രിച്ചു.
ഫൈസല്‍ ബുറൂജ്, എൻ കെ മുഹമ്മദ് വാളൂർ, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, റഷീദ് പടിയങ്ങല്‍, മനാഫ് മണ്ണൂര്‍, കുഞ്ഞോയി കോടമ്പുഴ, ലത്തീഫ് കട്ടിപ്പാറ, താജുദ്ധീന്‍ മലയില്‍, ബഷീര്‍ കൊളത്തൂര്‍, ജുനൈദ് മാവൂര്‍, അബ്ദുല്‍ ലത്തീഫ് ദര്‍ബാര്‍, സലീം മാസ്റ്റര്‍ ചാലിയം, സഫറുള്ള കൊയിലാണ്ടി, കുഞ്ഞഹമ്മദ് കായണ്ണ, ഹിജാസ് പുത്തൂര്‍മഠം, ശബീല്‍ പുവ്വാട്ട്പറമ്പ്, റഹീം വള്ളിക്കുന്ന്, ഫസലു റഹ്‌മാന്‍ മാവൂര്‍, അബ്ദുറഹിമാന്‍ മാവൂര്‍, ഷബീര്‍ കൂളിമാട്, സവാദ് വെള്ളായിക്കോട്, ഫൈസല്‍ പൂത്തൂര്‍മഠം, ജംനാസ് മാവൂര്‍, എം.സി. അബ്ദുറഹിമാന്‍, അഹമ്മദ് കബീര്‍, ഷംസുദ്ധീന്‍ കല്ലമ്പാറ, ആസിഫ് കളത്തില്‍, അബ്ദുല്‍ അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, അസ്ഹദ്, ഹംസക്കോയ, ഫിറോസ് കാപ്പാട്, നൗഫല്‍ കാപ്പാട്, മുബാറക്ക്, ഹാഷിം പി.വി, ഹിദാസ്, ഷൗക്കത്ത്, ഗഫൂര്‍ കണ്ണാട്ടി, ഷാഫി കൂത്താളി, റിയാസ് വയലോരം, മുഹമ്മദ് പി.കെ, സിറാജ് പി.കെ, മുനവ്വര്‍, താജുദ്ധീൻ പൈലോത്ത്, റഹീസ് പറമ്പത്ത്, നാസര്‍ പൂനൂര്‍, അന്‍സാര്‍ പൂനൂര്‍, സൈദ് നടുവണ്ണൂര്‍, ഫവാസ്, ദില്‍ഷദ്, റാഷിദ് കൂരാച്ചുണ്ട്, സാജിദ് പി.സി, സിദ്ധീഖ് കുറൂളി, റിഷാദ് വടകര, ഫൈറൂസ്, സലീം വടകര, റിയാസ്, ഷബാബ്, അലി പേക്കാടന്‍, റഫീഖ് നൂറാംതോട്, മുഹമ്മദ് കുട്ടി, ഷംനാദ് നൂറാം തോട്, ജാസിര്‍, ഖാലിദ് വാണിമേല്‍, ഷംസീര്‍ നരിപ്പറ്റ, റിയാസ് തോടന്നൂര്‍, റാസിക്ക് മടവൂർ, ഷറഫു മടവൂർ, നാസർ ചാലക്കര
ജില്ലാ കെഎംസിസി വനിതാ വിംഗ് നേതാക്കളായ ജസീല മൂസ, റജുല മനാഫ്, ജസീറ ഫൈസല്‍, ഫബില, ഷംന അസ്‌ക്കര്‍, ഷാജിന, ബീഗം നാസര്‍, ഷന്‍ഫീല സലീം, സുഹറ റിയാസ്, ഫറ ഫൈറൂസ്, സഫ റഈസ്, അര്‍ഷിദ നൗഫല്‍, റീഹ മുബാറക്ക്, സാജി ശറഫു, മുഹ്‌സിന റഹീം എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.
ഐക്യവും സംഘടനാ മികവും തന്നെയാണ് സംഘടനയുടെ ശക്തിയെന്ന് ‘മിഠായിത്തെരു’ വീണ്ടും തെളിയിച്ചതായി റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍സാദിഖ് സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി കുഞോയി കോടമ്പുഴ നന്ദിയും പറഞ്ഞു.

