ഇന്ത്യയിലെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുമായി വാട്സ്ആപ്പാണ് ഒന്നാം സ്ഥാനത്ത്, 53 കോടി. രണ്ടാം സ്ഥാനത്ത് 44.8 കോടിയുമായി യൂട്യൂബും. 41 കോടിയുമായി ഫേസ്ബുക്ക് മൂന്നാം സ്ഥാനത്തും ഇൻസ്റ്റഗ്രാം 21കോടിയുമായി നാലാം സ്ഥാനത്തും നിലയുറപ്പിച്ചിരുന്നു.
അഞ്ചാം സ്ഥാനത്തുള്ള ട്വിറ്ററിന് 1 .75 കോടി മാത്രം ഉപയോക്താക്കളാണുള്ളത്. എന്നാൽ പ്രൊഫഷണൽ ആയും വാർത്താ പ്രാധാന്യവും ഉള്ളതും ട്വിറ്റർ ആയതു കാരണം കേന്ദ്ര സർക്കാർ മൂക്ക് കയറിടാൻ ഒന്നാമതായി പരിഗണിക്കുന്നത്. ഇതാണ് കണക്കെങ്കിലും പ്രധാനമന്ത്രി നരേന്രട മോദിയെ 6 .6 കോടി പേര് ട്വിറ്ററിൽ പിന്തുടരുന്നുണ്ട്.