‘കോഴിക്കോടൻസി’ന് പുതിയ ഭാരവാഹികൾ: ഷാജു.കെ.സി ചീഫ് ഓർഗനൈസർ

റിയാദ്:റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ ‘കോഴിക്കോടൻസി’ന് പുതിയ നേതൃത്വം. ചീഫ് ഓർഗനൈസറായി ഷാജു.കെ.സിയെയും അഡ്‌മിൻ ലീഡായി നിഹാദ് അൻവറിനെയും ഫിനാൻസ് ലീഡായി കെ.പി റയീസിനെയും തെരഞ്ഞെടുത്തു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോഴിക്കോടൻസ് ഫൗണ്ടർ അംഗങ്ങളായ നാസർ കാരന്തൂർ, മിർഷാദ് ബക്കർ, ഫൈസൽ വടകര എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മറ്റു ലീഡുമാരായി മുഹമ്മദ് ആഷിഫ് (പ്രോഗ്രാം), മുഹമ്മദ് ഷഹീൻ (ഫാമിലി), അബ്ദുൽ റഷീദ് പൂനൂർ (ചിൽഡ്രൻ & എജ്യുഫൺ), നിസാം ചെറുവാടി (ബിസിനസ്), അനിൽ മാവൂർ (സ്പോർട്സ്), അൻസാർ കൊടുവള്ളി (ഐ.ടി), സി.ടി.സഫറുള്ള (മീഡിയ), മിർഷാദ് ബക്കർ (ഫൗണ്ടർ ഒബ്‌സർവർ) എന്നിവരെയും തെരഞ്ഞെടുത്തു. മുൻ ചീഫ് ഓർഗനൈസർ കബീർ നല്ലളം പ്രവർത്തന റിപ്പോർട്ടും റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലേക്ക് കോഴിക്കോടൻസ് കൂട്ടായ്മ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഗ്ലോബൽ ഫോറത്തിന്റെ രൂപരേഖ കോർഡിനേറ്റർ നാസർ കാരന്തൂർ അവതരിപ്പിച്ചു.
വിലങ്ങാട് പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി കോഴിക്കോടൻസ് പ്രഖ്യാപിച്ച വീട് നിർമാണത്തിന്റെ പുരോഗതി റാഫി കൊയിലാണ്ടി വിശദീകരിച്ചു.

പരിപാടിയിൽ വി കെ കെ അബ്ബാസ്, മുനീബ് പാഴൂർ, ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ധീൻ, ഷമീം മുക്കം, റംഷി, പ്രഷീദ് എന്നിവരും ഭാരവാഹികളും സംസാരിച്ചു. ചീഫ് ഓർഗനൈസർ ഷാജു കെ.സി ഭാവി പരിപാടികൾ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു.

 

spot_img

Related Articles

Latest news