ചിക്കൻ വിലയിൽ പൊള്ളി തമിഴ്‌നാട്; കിലോയ്ക്ക് 400 കടന്നു; ആശങ്കയോടെ കേരളവും..!

അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ചിക്കൻ കിലോയ്ക്ക് 400 രൂപ കടന്നതോടെ സാധാരണക്കാർ ദുരിതത്തിലായിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് 240 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് 40 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയത്.*

*തമിഴ്‌നാട്ടിലെ വിലക്കയറ്റം വരും ദിവസങ്ങളിൽ കേരളത്തിലെ വിപണിയെയും സാരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക.*

*തമിഴ്‌നാട്ടിലെ കോഴി കർഷകർ നടത്തുന്ന സമരവും കാലാവസ്ഥാ വ്യതിയാനവുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണം. ബ്രോയിലർ കമ്പനികൾ നൽകുന്ന വളർത്തുകൂലി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ ഒരു വിഭാഗം കർഷകർ പ്രക്ഷോഭത്തിലാണ്.*

*തമിഴ്‌നാട്ടിലെ പ്രധാന കോഴി വളർത്തൽ കേന്ദ്രമായ പല്ലടത്തു നിന്നുള്ള വിതരണം കുറഞ്ഞത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ, നിലവിലെ തണുത്ത കാലാവസ്ഥ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനത്തെ 20 ശതമാനത്തോളം കുറച്ചതായും പല്ലടം ബ്രോയിലർ കോർഡിനേഷൻ കമ്മിറ്റി.*

*കഴിഞ്ഞ ഞായറാഴ്ച വരെ 360 രൂപയിൽ നിന്നിരുന്ന വിലയാണ് ഒറ്റയടിക്ക് 400 കടന്നത്. ജീവനുള്ള കോഴിയുടെ മൊത്തവ്യാപാര വിലയിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ 180 രൂപയായിരുന്ന നിരക്ക് ഇപ്പോൾ 260 രൂപ വരെയായി ഉയർന്നു.*

*വിതരണം സാധാരണ നിലയിലായില്ലെങ്കിൽ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത.*

spot_img

Related Articles

Latest news