സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുറവ്. സംഘര്‍ഷഭൂമിയായി മാറുമെന്ന് കരുതിയിരുന്ന ഗ്രീന്‍ലാന്‍ഡ് വിഷയം തണുക്കുന്നുവെന്ന സൂചനകളാണ് സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നത്.
ഇന്ന് പവന് വിലയില്‍ 1,680 രൂപയാണ് താഴ്ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,13,160 രൂപയാണ്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ കുറഞ്ഞത് 210 രൂപയാണ്. ഇന്നലെ മൂന്നുതവണ സ്വര്‍ണവില മാറിയിരുന്നു. രാവിലെ രണ്ടുതവണ കുത്തനെ കൂടിയ വില പിന്നീട് വൈകുന്നേരമായപ്പോള്‍ നേരിയ തോതില്‍ കുറയുകയായിരുന്നു.
അടുത്ത കാലത്തുണ്ടായ വലിയ വര്‍ധനയായിരുന്നു ഇന്നലെ സ്വര്‍ണത്തിലുണ്ടായത്. ഔണ്‍സിന് 5000 ഡോളര്‍ ലക്ഷ്യമിട്ടു 4,888.80 ഡോളറില്‍ എത്തിയതാണ്. ദാവോസിലെ ലോക ഇക്കണോമിക് ഫോറത്തില്‍ വച്ച് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നു വില 100 ഡോളറിലധികം താഴ്ന്നു. ഇന്നലെ 4833.40 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നു രാവിലെ 4780 ഡോളര്‍ വരെ ഇടിഞ്ഞു. പിന്നീടു 4804 ഡോളറിലേക്കു കയറിയിട്ടു താഴ്ന്നു.
വരും ദിവസങ്ങളിലും സ്വര്‍ണവിലയെ ട്രംപിന്റെ വാക്കുകളാകും ചലിപ്പിക്കുക. ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കില്ലെന്ന സൂചനകളാണ് യൂറോപ്പും ട്രംപും നല്‍കുന്നത്. സമവായ നീക്കത്തിലൂടെ ഗ്രീന്‍ലാന്‍ഡ് വിഷയം പരിഹരിച്ചാലും മറ്റേതെങ്കിലും രാജ്യത്തിനു നേരെ ട്രംപ് തിരിഞ്ഞാല്‍ വില വീണ്ടും ഉയരും. ആഗോള സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിലയെ ചലിപ്പിക്കുന്നത്.
ജനുവരി മാസത്തെ സ്വര്‍ണവില (പവനില്‍)
ജനുവരി 01: 99,040
ജനുവരി 02: 99,880
ജനുവരി 03: 99,600
ജനുവരി 03: 99,600
ജനുവരി 04: 99,600
ജനുവരി 05: 1,00760 (രാവിലെ)
ജനുവരി 05: 1,01080 (ഉച്ചയ്ക്ക്)
ജനുവരി 05: 1,01360 (വൈകുന്നേരം)
ജനുവരി 06: 1,01,800
ജനുവരി 07: 1,022,80 (രാവിലെ)
ജനുവരി 07: 1,01,400 (വൈകുന്നേരം)
ജനുവരി 08: 1,01,200
ജനുവരി 09: 1,02,160
ജനുവരി 10: 1,03,000
ജനുവരി 11: 1,03,000
ജനുവരി 12: 1,04,240
ജനുവരി 13: 1,04,240
ജനുവരി 14: 1,053,20 (രാവിലെ)
ജനുവരി 14: 1,05,000 (വൈകുന്നേരം)
ജനുവരി 15: 1,05,320 (രാവിലെ)
ജനുവരി 15: 1,05,500 (വൈകുന്നേരം)
ജനുവരി 16: 1,05,160
ജനുവരി 17: 1,05,440
ജനുവരി 18: 1,05,440
ജനുവരി 19: 1,06,840 (രാവിലെ)
ജനുവരി 19: 1,07,240 (വൈകുന്നേരം)
ജനുവരി 20: 1,08,800 (രാവിലെ)
ജനുവരി 20: 1,10,400 (ഉച്ചയ്ക്ക്)
ജനുവരി 20: 1,09,840 (വൈകുന്നേരം)
ജനുവരി 21: 1,13,520 (രാവിലെ)
ജനുവരി 21: 1,15,320 (വൈകുന്നേരം)
ജനുവരി 21: 1,13,160

