കേരള രാഷ്ട്രീയത്തില്‍ വമ്പൻ നീക്കം; ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്, സഖ്യമുറപ്പിച്ച്‌ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും

സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് തിരുവനന്തപുരത്ത് വെച്ച്‌ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇൌ തീരുമാനം.നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പായുള്ള നിർണായക രാഷ്ട്രീയനീക്കമാണിത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് അടിപതറിയിരുന്നു. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ട്വന്റി20 നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഭരിച്ചിരുന്ന നാല് പഞ്ചായത്തുകളില്‍ ഐക്കരനാടും കിഴക്കമ്പലവും മാത്രമാണ് ഇക്കുറി ഒപ്പം നിന്നത്. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി20 നേരിട്ടത് കനത്ത പരാജയമാണ്. ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്ത് ആയ വടവുകോടും ട്വന്റി20ക്ക് ഇത്തവണ നഷ്ടപ്പെട്ടിരുന്നു. അതിന് ശേഷമാണ് ട്വന്റി 20യുടെ നിര്‍ണായ തീരുമാനം.

spot_img

Related Articles

Latest news