വരണ്ട കാലാവസ്ഥയ്ക്ക് അറുതി; ഇന്നുമുതൽ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ജില്ലകളില്‍ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. വരണ്ട കാലാവസ്ഥയ്ക്ക് അറുതിവരുത്തി ഇന്ന് മുതല്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് ദിവസത്തേയ്ക്ക് വിവിധ ജില്ലകളില്‍ ഗ്രീൻ അലർട്ട് നല്‍കിയിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച മുഴുവൻ ജില്ലകളിലും നേരിയ മഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

ജനുവരി 24: ഗ്രീൻ അല‍ർട്ട് – പത്തനംതിട്ട, ഇടുക്കി

ജനുവി 25: ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ജനുവരി 26: എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്

ജനുവരി 27: ഗ്രീൻ അലർട്ട് – കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ജനുവരിയിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ പെയ്‌ത മഴയുടെ അളവിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതല്‍ ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷത്തില്‍ വലിയ കുറവുണ്ടായതയി കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും പല ജില്ലകളിലും ഇത്തവണ ലഭിച്ചില്ല.

ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കൂടാതെ, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിതമായി വർധിക്കുന്ന താപനിലയുടെ ഫലമായി എല്‍ നിനോ പ്രതിഭാസം രൂപപ്പെടാനും സാധ്യതയുണ്ട്. സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ.

spot_img

Related Articles

Latest news