വി എസ് അച്ചുതാനന്ദന് പദ്മവിഭൂഷണ്‍ ,മമ്മൂട്ടിക്കും വെള്ളാപള്ളിക്കും പദ്മഭൂഷണ്‍

ന്യൂഡല്‍ഹി | മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്ചുതാനന്ദന് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച് രാജ്യം.മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്.സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സുപ്രീം കോടതി മുൻ ജസ്റ്റീസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.

നടന്‍ മമ്മൂട്ടിക്കും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. അൺസങ് ഹീറോസ് വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.

spot_img

Related Articles

Latest news