പതിനാറ്കാരന് കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവം; ഒരാൾ പിടിയിൽ

കൽപ്പറ്റു മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിൻ്റെ നിർദേശപ്രകാരം എസ് ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്‌തത്‌. വീഡിയോ പുറത്ത് വന്ന് പോലീസ് കേസെടുത്തപ്പോൾ നാഫിയെ വീട്ടുകാർ മേപ്പാടി വിംസിൽ ചികിത്സയിൽ പ്രവേ ശിപ്പിച്ചിരുന്നു. എന്നാൽ പോലീസ് തന്ത്രപൂർവ്വം ഇവരെ നിരീക്ഷിക്കുകയും ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പൊക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്തവനെന്ന സംശയം ഉള്ളതിനാൽ പയ്യനെ പോലീസ് നിരീ ക്ഷിച്ച് വരികയായിരുന്നു. എന്നാൽ വിശദമായി പരിശോധിച്ചതിൽ നാഫിക്ക് 18 വയസ് കഴിഞ്ഞതായി വ്യക്തമാകുകയായിരുന്നു. നാഫി മറ്റൊരു കുട്ടിയെ മർ ദിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്

spot_img

Related Articles

Latest news