സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ഇന്ന് ഒപി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി സേവനം ഉണ്ടാകില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടത്താതെ സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം. മറ്റ് സർക്കാർ ജീവനക്കാർക്ക് ശമ്പള വർധന കുടിശിക നൽകിയിട്ടും മെഡിക്കൽ കോളേജ് ഡോക്ടർമാരെ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.താത്കാലിക കൂട്ട സ്ഥലംമാറ്റം ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. ഈ മാസം 22 മുതൽ അനിശ്ചിതകാലത്തേക്ക് മെഡിക്കൽ കോളേജുകളിലെ അധ്യാപനം ബഹിഷ്കരിച്ച് സമരം തുടങ്ങിയിരുന്നു.

 

Mediawings:

spot_img

Related Articles

Latest news