ഐഎസ്എല്ലിന് ഫെബ്രുവരി 14ന് തുടക്കം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട്

കോഴിക്കോട്: ഐ.എസ്.എൽ മത്സരങ്ങൾക്ക് ഫെബ്രുവരി 14ന് കൊൽക്കത്തയിൽ തുടക്കമാകും.. വൈകിട്ട് അഞ്ചിന് കൊൽക്കത്തയിൽ ഉദ്ഘാടന മത്സരത്തിൽ മോഹൻബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. മത്സര ക്രമമനുസരിച്ച് ബ്ലാസ്റ്റേഴ്‌സിന് സീസണിൽ ഒമ്പത് ഹോമ മത്സരങ്ങളുണ്ടാകും.. ഫെബ്രുവരി 22ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സിനറെ ആദ്യ ഹോം മത്സരം. മുംബയ് സിറ്റി എഫ്.സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7, 21, ഏപ്രിൽ 15,18, മേയ് 10, 17 തീയതികളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്.. ബ്ലാസ്റ്റേഴ്സിന്റെ എല്ലാം ഹോംമത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

 

 

Mediawings :

spot_img

Related Articles

Latest news