തിരുവനന്തപുരം:മലയാളി യുവാവിനെ ചെന്നൈയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസൻ ആണ് മരിച്ചത്.കീടനാശിനി ശ്വസിച്ചാണ് മരണമെന്ന് സംശയിക്കുന്നത്. ലോഡ്ജ് ജീവനക്കാർ മൂട്ടയെ തുരത്താനുള്ള മരുന്ന് അടിച്ചിരുന്നു. ശ്രീദാസിന്റെ അനുമതിയില്ലാതെയാണ് കീടനാശിന് അടിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഈ മാസം 21നാണ് മരണം.സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു വരികയാണ് ശ്രീദാസ് സത്യദാസൻ.

