കുറ്റ്യാടി: കോഴിക്കോട്-മാനന്തവാടി റൂട്ടിൽ പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനോട് എം.എൽ.എ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് അനുവദിച്ച 12 സർവീസുകളിൽ ആദ്യത്തെ രണ്ടെണ്ണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
പുലർച്ചെ 4.50-നും രാവിലെ 7-നും തൊട്ടിൽപ്പാലത്തുനിന്നാണ് സർവീസുകൾ ആരംഭിക്കുക. കുറ്റ്യാടി സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. മോഹന്‍ദാസ്, കണ്ട്രോളിംഗ് ഇൻസ്പെക്ടർ വി.എം. ഷാജി, എ.ടി.ഒ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

