ഫാസ്റ്റ്ടാഗ് ടോള്‍പ്ലാസകളില്‍ ട്രാഫിക് കുരുക്കിന് വഴിയൊരുക്കുന്നു

കാത്തിരിപ്പ് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയിലുടനീളം നാലു ചക്രവാഹനങ്ങള്‍ക്ക് ദേശീയ പാതകളില്‍ ഓടണമെങ്കില്‍ ഫാസ്റ്റ്ടാഗ് ഉപയോഗിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ നിയമം പ്രായോഗിക തലത്തില്‍ വരുമ്പോ വിചാരിച്ച അത്ര എളുപ്പമല്ല. പ്ലാസകളിലെ ഓട്ടോമാറ്റിക്ക് സ്കാനറുകള്‍ക്ക് കാറുകളിലെ ടാഗ് റീഡ് ചെയ്യാ൯ സാധിക്കാതെ വരുന്നതു കൊണ്ട് ട്രാഫിക് ജാമുകള്‍ രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പല പ്ലാസകളിലും ജീവനക്കാര്‍ പുറത്ത് വന്ന് കാറുകളിലെ ടാഗ് സ്കാ൯ ചെയ്യേണ്ട അവസ്ഥയാനുള്ളത്. ഇത് മൂലമാണ് കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ദേശീയ പാത അതോറിറ്റി നാഷണല്‍ ഹൈവേകളില്‍ വ്യത്യസ്ഥ കളറുകളിലുള്ള ലൈനുകള്‍ ഉപയോഗിക്കാ൯ തീരുമാനിച്ചിട്ടുണ്ട്. വ്യത്യസ്ഥ നിറങ്ങളിലുള്ള ലൈനുകള്‍ വാഹനങ്ങള്‍ തിരക്കില്ലാതെ സഞ്ചരിക്കാ൯ സഹായകമാകുമെന്നാണ് വിലയിരപ്പെടുന്നത്.

ഒരു കാര്‍ ഈ ലൈ൯ കടക്കുമ്പോള്‍ ടോള്‍ പ്ലാസക്കകത്തിരിക്കുന്ന ജീവനക്കാര൯ വാഹനങ്ങള്‍ക്ക് ഫ്രീയായി കടന്നു പോകാനുള്ള സാഹചര്യമൊരുക്കി ഗെയ്റ്റ് തുറക്കും. പ്ലാസകളില്‍ ക്യൂ രൂപപ്പെടുകയാണെങ്കില്‍ ഗേറ്റുകള്‍ എല്ലാവര്‍ക്കും ഓപ്പണായതു കൊണ്ട് ജാം രൂപപ്പെടുകയില്ല.

കേന്ദ്ര സര്‍ക്കാര്‍ ആദ്യം മുതല്‍ തന്നെ പുതിയ ഫാസ്റ്റ്ടാഗ് നിയമവും തുടര്‍ന്നുള്ള പരാതികളും നിരീക്ഷിച്ചു വരികയാണ്. പുതിയ നിയമം നിലവില്‍ വന്ന ശേഷം ഫാസ്റ്റ് ടാഗ് വഴിയുള്ള ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുമ്പ് 60 മുതല്‍ 70 ശതമാനം ഇടപാടുകള്‍ മാത്രമേ ഫാസ്റ്റ്ടാഗ് വഴി നടന്നിരുന്നുള്ളൂ. സ്കാനറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വാഹനങ്ങളെ സൗജന്യമായി കടത്തി വിടണമെന്നും ടോള്‍പ്ലാസകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

spot_img

Related Articles

Latest news