റിയാദ് ടാക്കിസ് ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

റിയാദ്: ഇന്ത്യയുടെ 77 -ാം റിപ്പബ്ലിക്ക് ദിനം കലാ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മ്മ റിയാദ് ടാക്കീസ് , ഹറാജ് അൽ മദീന ഹൈപ്പര്‍മാര്‍ക്കറ്റിൽ വെച്ച് ആഘോഷിച്ചു .കോഡിനേറ്റർ ഷൈജു പച്ചയുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക ചടങ്ങിൽ പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു ,
വിജയകുമാർ കായംകുളം റിപ്പബ്ലിക് സന്ദേശം നൽകി .

വിമുക്തഭടൻ സജി തന്നികൊത്ത്, സാമൂഹിക പ്രവർത്തകരായ സലാം ടി വി എസ് , ഫാറൂഖ് കൊവൽ , റിജോഷ് കടലുണ്ടി എന്നിവർ ചേർന്ന് കേക്ക് മുറിച്ചു, തുടർന്ന് മധുരവിതരണവുമുണ്ടായി ,സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും , ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു .

ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ 1950 ജനുവരി 26 ഓർമ്മക്കായ് ,
മതേതര ഇന്ത്യയുടെ പിറവിക്കായി ത്യാഗോജ്ജ്വലമായി പോരാടിയ ധീരന്മാരേയും രാജ്യത്തിന്റെ ജനാധിപത്യത്തിന് കാവലായി നിൽക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പിറവിക്കായി പ്രയത്നിച്ച മഹാരഥന്മാരേയും ചടങ്ങിൽ അനുസ്മരിച്ചു. ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക്‌ നൽകുന്ന മൗലിക അവകാശങ്ങളെക്കുറിച്ചും മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു .

റമീസ് ഫോൺ ഹൗസ് , ജുനൈദ് ഫേവറിറ്റ് ,
എൽദോ വയനാട് , സജീർ സമദ് , അൻവർ സാദത്ത് ഇടുക്കി , സിജു ബഷീർ , രതീഷ് നാരായണൻ , ബാബു കണ്ണോത് , ജംഷി കാലിക്കറ്റ് , ബെൻജി ജോൺ , ഹുസൈൻ ശാഫി , അസ്‌കർ , അസിഫ് തങ്ങൾ , പ്രമോദ് , സൈതാലി , സൈദു മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news