ഡൽഹി: ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി. പൊതുതാൽപര്യ ഹർജിയിലാണ് വിധി. ആവശ്യമായ ആരോഗ്യ സുരക്ഷിതത്വവും ഉൽപ്പന്നങ്ങളും ലഭ്യമാകുക എന്നത് ഓരോ പെൺകുട്ടിയുടെയും അവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജയ താക്കൂർ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് വിധി. ആർത്തവാരോഗ്യത്തിലെ കേന്ദ്രനയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം

