കോഴിക്കോട് : ചാത്തമംഗലം കൂളിമാടിന് സമീപം പാഴൂർ മുന്നൂരിൽ കാർ ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ചെറുവാടി പഴംപറമ്പ് കറുത്തേടത്ത് തസ്നീമ് ,സഹോദരനായ തൻസീം
എന്നിവർക്കാണ്
സാരമായി പരിക്കേറ്റത്.
ഇരുവരും മുക്കത്തി സമീപം മണാശ്ശേരി കെഎംസിടി
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അതേസമയം
അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ
ഇത് സ്വാഭാവികമായി ഉണ്ടായ അപകടമല്ലെന്ന
ആരോപണം ഉയർന്നു. തുടർന്ന് മാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യഘട്ട
അന്വേഷണത്തിൽ തന്നെ
അപകടം
സ്വാഭാവികമായി ഉണ്ടായതല്ലെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ ഉണ്ടായ സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇന്ന് രാവിലെ ഒൻപതരയോടെ
ചെറുവാടിക്ക് സമീപം പഴം പറമ്പിൽ കറുത്തേടത്ത് തൻസീഫിനെ
പ്രദേശവാസിയായ ചോലപ്പുറത്ത് ഇർഫാൻ എന്ന യുവാവ് വീട്ടിൽ കയറി മർദ്ദിച്ചിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ തൻസീഫിനെ
മർദ്ദിച്ച ഇർഫാനും
തൻസീഫിന്റെ ഉമ്മയും ചേർന്ന് മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിൽ എത്തിച്ചു.
തുടർന്ന് കാറുമായി തിരിച്ചു വരുന്ന വഴിയാണ് പാഴൂരിൽ വച്ച് അപകടം ഉണ്ടായത്.
നേരത്തെ തൻസീഫിന്
മർദ്ദനമേറ്റതായുള്ള വിവരമറിഞ്ഞ് സഹോദരങ്ങളായ
തസ്നിനും തൻസീമുംആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ എതിർ ദിശയിൽ ഇർഫാന്റെ കാറ് വരുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഇതോടെ റോഡിന് കുറുകെ ബൈക്ക് നിർത്തി കൈയ്യിലുണ്ടായിരുന്ന ആയുധവുമായി കാർ തടയാൻ ശ്രമിക്കുന്നതിനിടയിലാണ്ഇർഫാൻ സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിക്കുന്നത്.
അപകടം സംഭവിച്ച ഉടൻതന്നെ ഇർഫാൻ ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ മൂന്നുപേരും നിലവിൽകെഎംസിടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മാവൂർ പോലീസ് ഇൻസ്പെക്ടർ ടിപി ദിനേശിന്റെ നേതൃത്വത്തിൽ
പരിക്കേറ്റവരുടെ
വിശദമായ മൊഴിയെടുത്ത ശേഷം
സംഭവത്തിൽ കേസെടുക്കും.

