റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെ ആദിമുഖ്യ ത്തിൽ ഇന്ത്യയുടെ 77മത് റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറുവിന്റെ അദ്ധ്യക്ഷതയിൽ WMF ഗ്ലോബൽ ബോർഡ് മെമ്പർ ശിഹാബ് കോട്ടുകാട് റിപബ്ലിക് ദിന സന്ദേശം നൽകി. കബീർ പട്ടാമ്പി, സ്റ്റാൻലി തോമസ്, സലാം പെരുമ്പാവൂർ, വല്ലി ജോസ്, അഞ്ജു സുനിൽ, അഞ്ജു അനിയൻ, സൗമ്യ തോമസ്, ബഷീർ കരോളം, നിസാർ പള്ളികശ്ശേരി, ഇല്ല്യാസ് കാസർഗോഡ്, ഷംനാദ് കുളത്തുപുഴ, ബിജു സ്കറിയ, സജിൻ നിഷാൻ, സനീഷ് നസീർ, പി. ജി. വർഗീസ് എന്നിവർ സംസാരിച്ചു. ഡോ. രാഹുൽ രവീന്ദ്രൻ, ലുബൈബ്, റിസ്വാൻ, അൻസാർ കൊടുവള്ളി, ഷിബിൻ ജോൺ, വരുൺ, നവാസ് ഓപീസ്, അജയ് രാമചന്ദ്രൻ, റിസ് വാന ഫൈസൽ, മിനുജ മുഹമ്മദ്, സന്തോഷ്. സി.കെ, എന്നിവർ നേതൃത്വം നൽകി.
റിയാദ് കൗൺസിൽ സെക്രട്ടറി റിയാസ് വണ്ടൂർ സ്വാഗതവും ട്രഷറർ സാനു മാവേലിക്കര നന്ദിയും പറഞ്ഞു.

