റിയാദ്: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയര്‍ ലൈന്‍സ് റിയാദ് കോഴിക്കോട് സര്‍വീസ് ഫിബ്രവരി ഒന്നിന് പുനരാരംഭിച്ചു. പുലര്‍ച്ചെ 1.20ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനം രാവിലെ 8.15ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേർന്നു ഈ വിമാനം 9.45ന് റിയാദിലേക്ക് മടങ്ങും.
സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനഃസ്ഥാപിക്കാന്‍ ദിർഘകാലത്തെ ഇടപെടല്‍ നടത്തിയ മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിൻ്റെ റിയാദ് ഘടകവും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷ്യനും സംയുക്തമായി റിയാദ് നിന്നു കോഴിക്കോട്ടേക്ക് പോവുന്ന യാത്രക്കാർക്ക് മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിൻ്റെ (MDF)ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടിയുടെയും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷ്യൻ (KJPA) ചെയർമാൻ അസ്ലം പാലത്തിൻ്റെയും നേതൃത്വത്തിൽ പ്രത്യേക യാത്രഅയപ്പ് റിയാദ് വിമാനത്താവളത്തിൽ നൽകി.ഈ ഒര് അവസരം അനുവധിച്ചുതന്ന സൗദി എയർലൈൻസ് അധികാരികളായ നാസർ ജിദ്ദ,അഹമ്മദ് എന്നിവർക്ക് നന്ദി അറീക്കുന്നു.
സൗദി അറേബ്യയുടെ എല്ലാ നഗരങ്ങളില്‍ നിന്നും റിയാദ് വഴി കോഴിക്കോട്ടേക്ക് കണക്ഷന് ലഭിക്കും. അതുകൊണ്ടുതന്നെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്യുന്ന മലബാര്‍ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണ് പുതിയ സര്‍വ്വീസ്. സൗദി എയര്‍ലൈന്‍സ് വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്കി ഔദ്യോഗിക സ്വീകരണം നല്‍കും. വിമാനത്താവള ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യ വിമാനത്തിലെ യാത്രക്കാരെ ശിങ്കാരി മേളം, കോല്‍ക്കളി തുടങ്ങി നാടന്‍ കലാപരിപാടികളോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുമെന്ന് എംഡിഎഫ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കെ. എം.ബഷീര്‍ അറിയിച്ചു.

