കൊടുവള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

കൊടുവള്ളി: കച്ചേരിമുക്ക് പ്രദേശത്ത് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ തൻഹ (12) ആണ് മരിച്ചത്.
കളത്തിങ്കൽ റഷീദിന്റെ മകളായ തൻഹ, കച്ചേരിമുക്കിന് സമീപമുള്ള വീട്ടിനടുത്തുള്ള ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ തട്ടിയതോടെയാണ് അപകടം ഉണ്ടായത്. ശക്തമായ ഷോക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_img

Related Articles

Latest news