വാസുവേട്ടനും പ്രീതി ചേച്ചിക്കും തട്ടകം റിയാദിന്റെ സ്നേഹാദരവ്.
തട്ടകം കുടുംബത്തിന്റെ എല്ലാം എന്നും വിശേഷിപ്പിക്കാവുന്ന ബന്ധുക്കൾ.
തട്ടകം റിയാദ് പിച്ചവെച്ച നാൾ മുതൽ തന്നെ, രംഗാവതരണങ്ങളുടെ കളിമുറ്റമായിരുന്നു അവരുടെ ഭവനം.
ഒരു നാടകത്തിന്റെ ജനനവും, അതിന്റെ വളർച്ചയും, കലാരൂപാന്തരവും ആരംഭിച്ചത് അവിടെ നിന്നായിരുന്നു.
അവരിൽ നിന്നും ലഭിച്ച സംരക്ഷണവും, സ്നേഹപരിചരണവും,
വേറിട്ടൊരു അനുഭവമായി ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്നു. ഭവനവും , അതിന്റെ ചുറ്റുപാടുകളും എന്നും തട്ടകം കുടുംബാംഗങ്ങൾക്ക് സ്വന്തം പോലെ തന്നെയായിരുന്നു.
പ്രവാസജീവിതയാത്രയിൽ നമ്മോടൊപ്പം നടന്നുപോവുന്നവർ, ഓരോരോ കാരണങ്ങളാൽ പുതിയ യാത്രകളിലേക്ക് തിരിയേണ്ടി വരിക എന്നത് യാഥാർഥ്യമാണ്…
മലയാളനാടിന്റെ വർണങ്ങളിലേക്കും, ജീവിതത്തിന്റെ സുഗന്ധത്തിലേക്കും മടങ്ങിപ്പോകേണ്ടി വരുന്ന സാഹചര്യം ഓരോരുത്തർക്കും വ്യത്യസ്തമാണ് .
തട്ടകം റിയാദിന്റെ സ്നേഹാദരവ്
റിയാദിലെ അൽമാസ് റെസ്റ്റോറന്റിൽ,
പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ അർപ്പിച്ചു.
സെക്രട്ടറി ജേക്കബ് കാരത്ര സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു.
ഇസ്മായിൽ കണ്ണൂർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

