റമദാൻ മാസപ്പിറവി: ചൊവ്വാഴ്ച നിരീക്ഷണത്തിന് സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

റിയാദ്: ചൊവ്വാഴ്​ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ മുഴുവൻ ആളുകളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 ശഅ്ബാൻ 29 (ഫെബ്രുവരി 17) ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദേശം.

നഗ്​നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി ദർശിക്കുന്നവർ തൊട്ടടുത്തുള്ള കോടതിയിൽ വിവരം അറിയിക്കണമെന്നും അവിടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു. കോടതിയിൽ നേരിട്ടെത്താൻ പ്രയാസമുള്ളവർക്ക് അടുത്തുള്ള സെൻററുകളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടാവുന്നതാണ്.

മാസപ്പിറവി നിരീക്ഷിക്കാൻ കഴിവുള്ളവർ ഈ പുണ്യപ്രവൃത്തിയിൽ പങ്കുചേരണമെന്നും വിവിധ പ്രദേശങ്ങളിൽ ഇതിനായി രൂപവത്​കരിച്ചിട്ടുള്ള കമ്മിറ്റികളുമായി സഹകരിക്കണമെന്നും കോടതി അഭ്യർത്ഥിച്ചു

spot_img

Related Articles

Latest news