റിയാദ്: ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാൻ വ്രതാരംഭം നാളെ മുതല്‍. സൗദി അറേബ്യയില്‍ മാസപ്പിറ കണ്ടതിന് പിന്നാലെയാണ് നാളെ മുതല്‍ റമദാൻ വ്രതാരംഭം ആരംഭിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ സ്ഥിരീകരിച്ചത്.
സൗദിയില്‍ മാസപ്പിറ ദൃശ്യമായാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളും റമദാൻ വ്രതാരംഭം ഔദ്യോഗികമായി അംഗീകരിക്കും. എന്നാല്‍ വ്യാഴാഴ്ചയാണ് റമദാൻ വ്രതാരംഭം എന്ന് ഒമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം മറ്റെന്നാള്‍ മുതലാണ് ഒമാനില്‍ റമദാൻ വ്രതാരംഭം ആരംഭിക്കുക.

