നിയമസഭാ തെരഞ്ഞെടുപ്പ്; 11 സീറ്റുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, 6 സീറ്റിലേക്ക് പട്ടിക ചുരുക്കാൻ നിര്‍ദേശം നല്‍കി നേതൃത്വം, കൊടുങ്ങല്ലൂരും ആറന്മുളയും വേണം

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 11 സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്.

ആവശ്യം അറിയിച്ച്‌ 12 പേരുടെ പട്ടിക എഐസിസിസി ജനറല്‍ സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ 6 സീറ്റിലേക്ക് പട്ടിക ചുരുക്കണമെന്നാണ് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലൂരില്‍ ഒജെ ജനീഷ്, ആറന്മുളയില്‍ അബിൻ വര്‍ക്കി, ചെങ്ങന്നൂരില്‍ ബിനു ചുള്ളിയില്‍, തലശ്ശേരിയില്‍ വികെ ഷിബിന എന്നിവരെ നിർദേശിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പട്ടിക നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകള്‍

കൊടുങ്ങല്ലൂര്‍-ഒ.ജെ ജനീഷ്, ആറന്മുള -അബിൻ വര്‍ക്കി, ചെങ്ങന്നൂര്‍-ബിനു ചുള്ളിയില്‍, നാദാപുരം- കെഎം അഭിജിത്ത്, തളിപ്പറമ്പ്-അബ്ദുല്‍ റഷീദ്, പാലക്കാട് -കെ.എസ് ജയഘോഷ്, ചേലക്കര- ശ്രീലാല്‍ ശ്രീധര്‍, തലശ്ശേരി- വി.കെ ഷിബിന, ചാത്തന്നൂര്‍- ചൈത്ര തമ്പാൻ, പന്തളം-വിഷ്ണു സുനില്‍, കായംകുളം- അരിതാ ബാബു, ഒറ്റപ്പാലം -ഒ.കെ ഫാറൂഖ്.

spot_img

Related Articles

Latest news