റിയാദ്: രാജസ്ഥാന് രാജ്യന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന് അവാര്‍ഡും നേടിയ റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ
ശ്രീ . ഷാജു വലപ്പന് റിയാദ് ടാക്കീസ് സ്നേഹാദരവ് നൽകി .
സിനിമാ നിര്‍മ്മാണ മേഖലയിലും സംവിധാന രംഗത്തേക്കുമുള്ള തന്റെ ആദ്യ ചുവടുവെപ്പിൽ തന്നെ ഷാജു വാലപ്പന് പുരസ്കാരങ്ങൾ കരസ്ഥമാക്കി തന്റെ വരവറിയിച്ചു .
വാലപ്പൻ ക്രിയേഷന്റെ ബാനറിൽ ശ്രി ഷാജു വാലപ്പൻ നിർമ്മിച്ച് സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത ‘സ്വാലിഹ് ‘ മികച്ച ചിത്രമായും , ‘നിഴല്‍ വ്യാപാരികളിലൂടെ’ എന്ന ആദ്യ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും നേടിയത്.
സുലൈ അഖിയാൽ ഇസ്ത്രയിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു , രക്ഷാധികാരി അലി ആലുവ , ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , വൈസ് : പ്രസിഡണ്ടുമാരായ സനു മാവേലിക്കര ,
ഹരി കായം കുളം ,കോഡിനേറ്റർ ഷൈജു പച്ച , സാമൂഹിക പ്രവർത്തകരായ ബഷീർ കരോളം , രജീഷ് പിണറായി , സജിൻ നിഷാൻ , സന്തോഷ് ഹൈനിക് , നൗഷാദ് സിറ്റി ഫ്ലവർ , ഷിയാസ് , പുഷ്പരാജ് , റിയാസ് വണ്ടൂർ , അൻവർ സാദത്ത് , ഷാഫി നിലമ്പൂർ , അൻസാർ കൊടുവള്ളി , സജീർ സമദ് , നിബിൻ ഇന്ദ്രനീലം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .
സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും , ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു

