യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍
ഇറാൻ- ഇസ്രയേല്‍ യുഎസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ളതും കേരളത്തില്‍ നിന്നുള്ളതുമായ നിരവധി വിമാന സർവീസുകള്‍ റദ്ദാക്കി.
കണ്ണൂർ വിമാനത്താവളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തേണ്ട 6 സർവീസുകളും ഗള്‍ഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തേണ്ട 7 സർവീസുകളുമാണ് റദാക്കിയത്.
കണ്ണൂരില്‍ നിന്ന് രാവിലെ 7.05 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX715, രാവിലെ 8.50 ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX747, രാവിലെ 9.35 ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ 6E1433, വൈകീട്ട് 3 ന് റിയാദിലേക്കുള്ള എയർ ഇന്ത്യ IX 789, വൈകീട്ട് അഞ്ചിന് മസ്കറ്റിലേക്കുള്ള IX711, എന്നീ സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നുള്ള 16 സർവീസുകളും തിരിച്ചുള്ള എട്ട് സർവീസുകളുമാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, ഷാർജ, കുവൈത്ത്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

