ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും നിറവില്‍ അനന്തപുരി ഇന്ന് ആറ്റുകാല്‍ പൊങ്കാല
ഭക്തിയുടെയും സമർപ്പണത്തിന്റെയും നിറവില്‍ അനന്തപുരി ഇന്ന് ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ സംഗമങ്ങളിലൊന്നായ ഈ പുണ്യകർമ്മത്തില്‍ ഭക്തിയുടെയും സമർപ്പണത്തിന്റെയും നിറവില്‍ അനന്തപുരി ഇന്ന് ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ സംഗമങ്ങളിലൊന്നായ ഈ പുണ്യകർമ്മത്തില്‍ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45-ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ അനന്തപുരി ഒരു മഹായാഗശാലയായി മാറും. നഗരവീഥികളും വീട്ടുപരിസരങ്ങളും ഒരേപോലെ പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉച്ചതിരിഞ്ഞ് 2.15-നാണ് പൊങ്കാല നിവേദ്യ സമർപ്പണം നടക്കുക.
ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാല്‍ ക്ഷേത്ര ദർശന സമയത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 മണി വരെ ഭക്തർക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. തുടർന്ന് രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരല്‍ക്കുത്ത് ചടങ്ങും, രാത്രി 10.45-ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തും നടക്കും. നാളെ രാത്രി 9.45-ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കുന്നതോടെ ഉത്സവത്തിന്റെ സമാപന ചടങ്ങുകള്‍ ആരംഭിക്കും. രാത്രി 12.45-ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് ഔദ്യോഗികമായി സമാപനമാകുന്നത്.
ഭക്തരുടെ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് സർക്കാർ തലത്തില്‍ ഒരുക്കിയിരിക്കുന്നത്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി റെയില്‍വേ അധിക ട്രെയിനുകള്‍ സർവീസ് നടത്തുമ്പോള്‍, കെ.എസ്.ആർ.ടി.സി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക ബസുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പൊങ്കാല പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധിയാണ്.

