റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ മജ്ലിസും അത്താഴ വിരുന്നും പ്രൗഢമായി നടന്നു. ബത്തയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു.
ഹ്രസ്വസന്ദർശനാർത്ഥം റിയാദിലെത്തിയ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഷംലിക് കുരിക്കൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
27 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി വനിതാവേദി ട്രഷററും റിയാദിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ സൈഫുന്നീസ സിദ്ധീഖിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഷംലിക് കുരിക്കൾ അവർക്ക് കൈമാറി.മുജീബ് സി ഡി ഷംലിക് കുരിക്കൾക്കും, ഒ ഐ സി സി മലപ്പുറം ജില്ലാ ട്രഷറര് ഷറഫു ചിറ്റൻ സൈഫുന്നീസ സിദ്ധീഖ്നും ഷാൾ അണിയിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതം പറഞ്ഞു. ഗ്ലോബൽ കമ്മിറ്റി നേതാക്കളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ രഘുനാഥ് പറശ്ശിനിക്കടവ്, നാദിർഷ, സക്കീർ ദാനത്ത്, വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത്, മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സമീർ മാളിയേക്കൽ നന്ദി രേഖപ്പെടുത്തി.

