കാരശ്ശേരി: പരിശുദ്ധ റമദാനിന്റെ ആത്മീയ അന്തരീക്ഷത്തിൽ സൗഹൃദവും സഹോദര്യവും പങ്കുവെച്ച് ഉമ്മൻ ചാണ്ടി കൾച്ചറൽ ഫോറം കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും പെരുന്നാൾ കിറ്റ് വിതരണവും സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.
മണ്ഡലം പ്രസിഡന്റ് റജീന സലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് സാദിഖ് കുറ്റി പറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദു കൊയങ്ങോറൻ ഉദ്ഘാടനം നിർവഹിച്ചു. റമദാനിന്റെ ആത്മീയ സന്ദേശം മനുഷ്യസ്നേഹവും പങ്കുവെയ്പ്പും ആണെന്നും, അത്തരം മൂല്യങ്ങളെ സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്താൻ സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി അംഗം എം.ടി. അഷ്റഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി, കൃഷ്ണൻകുട്ടി മാസ്റ്റർ, മുഷീർ കൽപ്പൂർ, ആബിദ് കുമാരനെല്ലൂർ, ശാന്താ ദേവി, റിൻസി ജോൺസൺ, നൗഫൽ സുഹറ കെ.കെ എന്നിവർ പ്രസംഗിച്ചു.
സമൂഹ ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം കൈമാറിയ പരിപാടി പ്രവർത്തകരിൽ പുതിയ ഉണർവ് സൃഷ്ടിച്ചു.
ചടങ്ങിന്റെ ഭാഗമായി കൾച്ചറൽ ഫോറത്തിന്റെ മുഴുവൻ പ്രവർത്തകർക്കും പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിനൊപ്പം, പരസ്പര സൗഹൃദം ശക്തിപ്പെടുത്തുന്ന ഈ കൂട്ടായ്മ ഭാവിയിലും ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

