അൽ ഖർജ്.ഒ ഐ സി സി അൽ കർജ് ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അൽ കർജിലെ മുംതാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഇഫ്താർ സംഗമത്തിന് ഒഐസിസി അൽ കർജ് പ്രസിഡന്റ് സവാദ് ആയത്തിൽ അധ്യക്ഷത വഹിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു ഉത്ഘാടനം ചെയ്ത ചടങ്ങിൽ ഒഐസിസി സൗദി നാഷണൽ കമ്മിറ്റി നിർവാഹക സമിതി അംഗം മാള മുഹയുദ്ധീൻ റമദാൻ സന്ദേശം നൽകി. ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി
ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, പത്മിനി നായർ,
നാസർ പൊന്നാനി, റഷീദ് അലി, നൗഫൽ,(കേളി )ഹബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നകാട്, ഇക്ബാൽ, സിദ്ധിക്ക് പാങ് (കെഎംസിസി)സാദിക്ക് സഖാഫി, ഇസ്മായിൽ (ഐ സി എഫ് )ഹെൻറി,രതീഷ് (WMF)
തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് ആശംസകൾ അർപ്പിച്ചു. ഒഐസിസി അൽ കർജ് ജനറൽ സെക്രട്ടറി ഷാജി മുത്തേടം സ്വാഗതവും, വൈസ് പ്രസിഡന്റ് സാം കോട്ടയം നന്ദിയും പറഞ്ഞു.
കെവിൻ പൊട്ടക്കൽ, ബോസ്സ് കുര്യൻ,
വിപിൻ,ഷഫീഖ്,
ജോർജ്, ഇബ്രാഹിം മുപ്പിനി, അൻവർ അൽ കർജ്, നൗഷാദ് റോഡ് വിള, എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

