മാര്‍ച്ച് 9-ലെ സ്‌ഫോടനം: പിന്നില്‍ ഇറാനല്ല, അമേരിക്കയുടെ പാട്രിയറ്റ് മിസൈലെന്ന് കണ്ടെത്തല്‍.

ഈ മാസമാദ്യം പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യമായ ബഹ്റൈനിലെ ഒരു ജനവാസ മേഖലയിലുണ്ടായ സ്‌ഫോടനത്തിന് കാരണം അമേരിക്കന്‍ നിര്‍മ്മിത പേട്രിയറ്റ് മിസൈല്‍ സംവിധാനമാണെന്ന് ബഹ്റൈന്‍ അധികൃതര്‍ വെളിപ്പെടുത്തി. സ്‌ഫോടനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ഹ്രസ്വമായ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 9-ന് ബഹ്റൈനിലെ ജനവാസ മേഖലയില്‍ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും അതില്‍ സിവിലിയന്മാര്‍ക്ക് പരിക്കേറ്റതായും യുഎസ് സൈന്യം നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈന്റെ പുതിയ വെളിപ്പെടുത്തല്‍.

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ പ്രധാന സൈനിക-സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ് ബഹ്റൈന്‍. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം കൂടിയാണിവിടം. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ യുഎസ് അഞ്ചാം കപ്പല്‍പ്പടയെ ലക്ഷ്യം വെച്ചിരുന്നു.

ഇറാന്റെ സമാധാനപരമായ ആണവ പരിപാടിയെക്കുറിച്ച് വാഷിംഗ്ടണുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയെയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരെയും വധിച്ചുകൊണ്ടുള്ള പ്രകോപനരഹിതമായ ആക്രമണം നടന്നത്. തങ്ങളുടെ ന്യായമായ അവകാശത്തിന്റെ ഭാഗമായി, മേഖലയിലെ യുഎസ് താല്പര്യങ്ങള്‍ക്കും ഇസ്രായേല്‍ ലക്ഷ്യങ്ങള്‍ക്കും നേരെ ഇറാന്‍ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്.

spot_img

Related Articles

Latest news