ചലച്ചിത്രമേള വേദിയിൽ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

തലശ്ശേരി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിന്റെ മുറ്റത്താണ് ഒരു സംഘം പ്രതിഷേധമുയർത്തിയത്. ഒരു സംഘടനയുടെയും പേരിലല്ല പ്രതിഷേധമെന്നും സിനിമാപ്രേമികളും വിദ്യാർഥികളുമടങ്ങിയ സൗഹൃദ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

മേള നടക്കുന്ന ലിബർട്ടിയിലെ പ്രധാന കവാടത്തിന് ഇരുപുറവും നിന്ന് കാപ്പന്റെ ചിത്രവും പ്ലക്കാർഡും ഉയർത്തി. പിന്നീട് ഓപ്പൺഫോറം നടക്കുന്ന വേദിയിലേക്ക് എത്തി പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് സമരക്കാർ നിന്നു. പിന്നീട് ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ കമലുമായി സംസാരിച്ചു.

ന്യായമായ ആവശ്യത്തോട് ഒപ്പം നിൽക്കണമെന്ന് അഭ്യർഥിച്ചു. നിങ്ങൾ ഉയർത്തുന്ന മുദ്രാവാക്യത്തോട് വ്യക്തിപരമായി ഐക്യദാർഢ്യം ഉള്ളയാളാണ് താനെന്ന് കമൽ പ്രതിഷേധക്കാരെ അറിയിച്ചു. തുടർന്ന് പ്രധാന ഗേറ്റിനു സമീപം മുദ്രാവാക്യം വിളിച്ച ശേഷമാണ് സമരക്കാർ പിരിഞ്ഞത്.

spot_img

Related Articles

Latest news