തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുഎൻഎ. ധാരണ ആവാത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക്. ഹൈക്കോടതി മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു ചർച്ച.
ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ ഹരജിയിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷന് സെന്ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും
പ്രശ്നപരിഹാരമായില്ല. തുടര്‍ന്നാണ് കൂടുതല്‍ സമയം വേണമെന്ന ആവശ്യം മധ്യസ്ഥന്‍ അറിയിച്ചത്.
മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുന്മാർ സമരം നടത്തിയത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനേജ്മെന്‍റ് അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടൽ.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ചില ആശുപത്രി മാനേജ്‌മെൻ്റുകൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും മറ്റു ചിലർ അതിന് തയാറായിട്ടില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ വ്യക്തത വരണമെന്നുമാണ് യുഎൻഎ കോടതിയെ അറിയിച്ചത്.
സമരം ഒഴിവാക്കണം, നഴ്സുമാർ ജോലിയിൽ പ്രവേശിക്കണം എന്നീ രണ്ട് നിബന്ധനകളാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രധാനമായും കോടതിയിൽ മുന്നോട്ടുവച്ചത്. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ചർച്ച പൂർത്തിയാകുന്നതുവരെ സമരം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

