ഐഎം വിജയൻ പ്രധാന കഥാപാത്രമായെത്തുന്ന ‘മ്..'( സൗണ്ട് ഓഫ് പെയിൻ ) ഓസ്കാറിനരികെ

കുറുമ്പ (ആദിവാസി ഭാഷ) ഭാഷയിൽ ആദ്യമായി നിർമ്മിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു മുന്നേറുന്നുണ്ട്. എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ അഭ്യർത്ഥിച്ചു സിനിമയുടെ അണിയറപ്രവർത്തകർ.

വിർച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് ഇത്തവണ സ്ക്രീനിങ് നടക്കുന്നത്. അതുകൊണ്ടു തന്നെ ലോകത്തെവിടെ നിന്നും സിനിമ ആസ്വാദകർക്ക് കാണാനാകും. ആസ്വാദകരുടെ എണ്ണം കൂടുന്നതിനനുസൃതമായി അവാർഡിനുള്ള സാധ്യതയും കൂടുതലായിരുക്കുമെന്നു സിനിമയുടെ നിർമ്മാതാവായ ഡോ.സോഹൻ റോയ് അറിയിച്ചു . ഫെബ്രുവരി 21 മുതൽ 27 വരെ നടത്തുന്ന പ്രദർശനം പൊതുജനങ്ങൾക്ക് കാണാൻ കഴിയും.
ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്ബോൾ താരം ഐ എം വിജയനാണ്. വിജീഷ് മാണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഇന്ത്യയുടെ ഔദ്യഗിക പ്രതീക്ഷയായ ജെല്ലിക്കെട്ട് പുറത്തായ സാഹചര്യത്തിൽ ഈ ചിത്രത്തിനെങ്കിലും ഒരംഗീകാരം ഇന്ത്യയെ തേടി എത്തുമെന്ന് പ്രതീക്ഷിക്കാം.

spot_img

Related Articles

Latest news