വാഷിംഗ്‌ടൺ ഡിസി : ഏറെ നാളത്തെ കലുഷിതമായ രാഷ്ട്രീയ നാടകങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങി. ജോയ് ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് അദ്ദേഹം സാക്ഷിയാകില്ല
നാല്പത്തി ആറാമത്തെ അമേരിക്കയുടെ പ്രസിഡന്റ് ആയി ജോയ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അമേരിക്കയുടെ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങൾക്കാണ് തിരശീല വീണത്.
സത്യപ്രതിജ്ഞ നടക്കുന്ന കാപിറ്റൽ കെട്ടിട പരിസരം ശക്തമായ സുരക്ഷാ കാവലിലാണ് . ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇതുവരെയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങൾ . ഇന്ന് രാത്രി ഇന്ത്യൻ സമയം 8 .30 നു സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കും.ജോ ബൈഡനു പുറമെ വൈസ് പ്രസിഡന്റ് ആയി ഇന്ത്യൻ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. കോവിഡ് ബാധിച് മരിച്ചവരെ പ്രത്യേകം ഓർമ്മിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ.
നവംബർ 3 നു ആയിരുന്നു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 20 നു ജോയ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്നത് വരെയുണ്ടായ ഡൊണാൾഡ് ട്രംപിന്റെ നടപടികൾ അമേരിക്കയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കരടായി നിലകൊള്ളും.
അമേരിക്കൻ പ്രെസിഡന്റിന്റെ ഔദ്യഗിക വസതിയായ വൈറ്റഹോക്‌സിൽ നിന്ന് അവസാനമായി ട്രംപ് പടിയിറങ്ങി. അദ്ദേഹം ഫ്ളോറിഡയിലേക്കാണ് വിമാന മാർഗം യാത്രയാകുന്നത്.
അമേരിക്കക്കു ഇന്നത്തേത് ഒരു പുത്തൻ ദിനമായിരിക്കുമെന്നു സത്യപ്രതിജ്ഞക്കു മുൻപ് ബൈഡൻ ട്വീറ്റ് ചെയ്തു.
നിയുക്ത ബൈഡൻ മന്ത്രിസഭയിൽ വിവിധ വകുപ്പുകളിലായി ഏകദേശം 20 ഇന്ത്യൻ വംശജർ നിയമിതരായിട്ടുണ്ട് . ഏഷ്യൻ വംശജരായ മറ്റു നിരവധി പേര് ഇതിനു പുറമെ . ജോ ബൈഡൻ പ്രസിഡന്റ് ആകുമ്പോൾ ഒരു പക്ഷെ ലോക രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ തിരുത്തലുകൾ ലോകം ഉറ്റു നോക്കുന്നുണ്ട് .
ന്യൂസ് ഡെസ്ക്, മീഡിയ വിങ്‌സ്