മുക്കം: പ്രകൃതിയുടെ വരദാനവും പതിനായിരങ്ങളുടെ ജീവധാരയുമായ ഇരുവഞ്ഞിപ്പുഴയുടെ പ്രശ്നങ്ങളും, പ്രതീക്ഷകളും പൊതുജനങ്ങളിലും അധികാരികളിലും എത്തിക്കുന്നതിനായി ഫെബ്രു. 28 ഞായറാഴ്ച്ച നാളെ രാവിലെ 10 മണിക്ക് ‘പുഴകൾ പാടുന്നു’ എന്ന തലക്കെട്ടിൽ ഇരുവഞ്ഞി റിവർ സമ്മിറ്റ് സംഘടിപ്പിക്കുന്നു.
ദാമോദരൻ കോഴഞ്ചേരിയുടെ സംരക്ഷണത്തിലുള്ള മുക്കത്തെ മുളഞ്ചോലയിൽ എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ യുടെ നേതൃത്വത്തിൽ നടക്കുന്ന ബഹുജന സംഗമത്തിൽ പുഴയോര പ്രദേശത്തെ ജനപ്രതിനിധികളും, സാമൂഹ്യ – സാംസ്കാരിക പ്രതിനിധികളും, പരിസ്ഥിതി പ്രവർത്തകരും, പുഴയോര നിവാസികളുടെ പ്രതിനിധികളും സംബന്ധിക്കും.
പുഴയുടെ സമകാലിക അവസ്ഥയെക്കുറിച്ച് നേരിട്ട് യാത്ര ചെയ്ത് തയാറാക്കിയ പഠന റിപ്പോർട്ടിന്റെ അവതരണവും ചർച്ചയും നടക്കുമെന്ന് എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി മുഹമ്മദ്, കൺവീനർ കെ ടി.എ നാസർ എറക്കോടൻ, പ്രോഗ്രാം കോർഡിനേറ്റർ ടി.കെ ജുമാൻ എന്നിവർ പറഞ്ഞു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്യും.
കാരശേരി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് വി.പി. സ്മിത, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത്, ജില്ല പഞ്ചായത്ത് മെമ്പർ വി.പി. ജമീല, വി.കുഞ്ഞാലി, എൻ.കെ. അബ്ദുറഹിമാൻ, സി.കെ.കാസിം, കാഞ്ചന കൊറ്റങ്ങൽ പ്രശസ്ത പരിസ്ഥിതി ആക്റ്റിവിസ്റ്റ് ഹാമിദലി വാഴക്കാട് കേരള നദി സംരക്ഷണ സമിതി സെക്രട്ടറി ടി.വി.രാജൻ തുടങ്ങിയവർ സംബന്ധിക്കും.