ക്വിറ്റ് ഇന്ത്യാ സമരസ്മരണകൾ പുതുക്കി ഒഐസിസി റിയാദ്.

റിയാദ്: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക അധ്യായമായ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മരണ പുതുക്കി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം സംഘടിപ്പിച്ചു. ബത്ഹ സബർമതിയിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ 1942 ആഗസ്റ്റ് 8ന് ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നൽകിയ ചരിത്രസംഭവമായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന ശക്തമായ ജനകീയ ആവശ്യം ഉയർത്തിയ പ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തിലെ നിർണായക മുന്നേറ്റമായി മാറി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ത്യാഗങ്ങൾ സഹിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ പുതുതലമുറ ഓർക്കണമെന്നും അവരുടെ ത്യാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ സമൂഹം മുന്നോട്ടുവരണമെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ആമുഖപ്രഭാഷണം നടത്തി. സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി. വിവിധ ഭാരവാഹികളായ ഒമർ ഷരീഫ് കോഴിക്കോട്, അൻസാർ വർക്കല, ജംഷാദ് തുവ്വൂർ, മുസ്തഫ കുമരനെല്ലൂർ, ജംഷീർ ചെറുകാട്, സിദ്ധീഖ് പന്നിയങ്കര എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും ഷംസീർ മണ്ണാർക്കാട് നന്ദിയും രേഖപ്പെടുത്തി.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സന്ദേശമായ “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ആഹ്വാനം ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിലെ നിർണായക അധ്യായമാണെന്നും, സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ വരുംതലമുറകളിലേക്ക് പകർന്നുനൽകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news