പി.എസ്.എല്‍.വി സി 51 വിക്ഷേപിച്ചു

പി.എസ്.എല്‍.വി സി 51 വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍ നിന്നാണ പി.എസ്.എല്‍.വി സി 51 വിക്ഷേപിച്ചത്.

ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസര്‍ച്ച് വികസിപ്പിച്ച ആമസോണിയ 1 ഉപഗ്രഹമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഐ.എസ്.ആ.ര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപമാണിത്.

നാല് വര്‍ഷമാണ് ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തന കാലാവധി. വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിക്കുന്ന മറ്റ് 18 ഉപഗ്രഹങ്ങളില്‍ അഞ്ചെണ്ണം രാജ്യത്ത് നിന്ന് തന്നെയുള്ളവയാണ്.

അമേരിക്കയില്‍ നിന്നുള്ള സ്വാര്‍മ് ടെക്‌നോളജിയുടെ 12 പൈക്കോ സാറ്റലൈറ്റുകളും മെക്‌സിക്കോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ സയന്‍സിന്റെ സായ് -1 നാനോ കണക്ട് 2 വുമാണ് മറ്റ് ഉപഗ്രഹങ്ങൾ .

spot_img

Related Articles

Latest news