നാട്ടിലേക്ക് മടങ്ങുന്ന അജീഷ് രവീന്ദ്രന് റിയാദ് എസ്.എം.സി. കൂട്ടായ്മ യാത്രയപ്പ് നൽകി

റിയാദ്: റിയാദ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ ഹോസ്പിറ്റൽ എച്ച്.ആർ വിഭാഗത്തിൽ 20 വർഷം ജോലി ചെയ്തു വരികയായിരുന്നതും, സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മയുടെ മുൻ ജനറൽ സെക്രട്ടറിയും, തൃശൂർ ചേലക്കര സ്വദേശിയുമായ അജീഷ് രവീന്ദ്രന് നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി ഊഷ്മളമായ യാത്രയപ്പ് നൽകി.

എസ്.എം.സി യിലും കൂട്ടായ്മയിലും കഴിഞ്ഞ 20 വർഷക്കാലം അദ്ദേഹം നൽകിയ ആത്മാർത്ഥമായ സേവനങ്ങളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും മുൻനിർത്തി ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചു.കൂട്ടായ്മയുടെ പ്രസിഡന്റ് ഷിജി ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ജോണി തോമസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി നിഷ ബിന്നി നന്ദിയും പറഞ്ഞു.

രക്ഷാധികാരി അനീഷ് എബ്രഹാം, ചെയർമാൻ റഫീഖ് പട്ടാമ്പി, ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, ട്രഷറർ ബേബി തോമസ്, വൈസ് പ്രസിഡണ്ട് ജെയ്സൺ തോമസ്, മറ്റു ഭാരവാഹികളായ ജിന്റോ തോമസ്, രഞ്ജു, ആൻസൻ ജെയിംസ്, മുരുകൻപിള്ള, അജീഷ് എസ് അശോക്, ബിനോയ് ഉലഹന്നാൻ, ശോശാമ്മ ജിജിമോൻ, ബിദേഷ് പ്രേം,എൽബിൻ കുര്യാക്കോസ്, നൗഷാദ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.

spot_img

Related Articles

Latest news